ചെ​ങ്ങ​ന്നൂ​രി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു; സിപിഎമ്മിനുവേണ്ടി ബിഡിജെഎസ് പ്രവർത്തകൻ പ്രചരണത്തിനിറങ്ങിയതാണ്  ബിജെപിയെ പ്രകോപിപ്പിച്ചതെന്ന് സിപിഎം

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. മു​റി​യാ​നി​ക്ക​ര യൂ​ണി​റ്റി​ലെ രാ​ജേ​ഷ്, സു​ജി​ത്ത്, വി​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ചെ​ങ്ങ​ന്നൂ​ർ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. ബി​ഡി​ജെ​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നു ഇ​റ​ങ്ങി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നും സി​പി​എം ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ആ​ക്ര​മ​ണ​വു​മാ​യി ത​ങ്ങ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ബി​ജെ​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു.

Related posts