ക​ളം സ​ജീവമാക്കി​ മു​ന്ന​ണിപ്പോരാ​ളി​ക​ൾ ഗോ​ദ​യി​ലി​റ​ങ്ങി; ചെ​ങ്ങ​ന്നൂ​രി​ൽ ഇ​നി തീപാറും പോരാട്ടം

ഡൊ​മ​നി​ക് ജോ​സ​ഫ്

മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ അ​ങ്കം കു​റി​ച്ച് മു​ന്ന​ണി പോ​രാ​ളി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ളം സ​ജീ​വ​മാ​യി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ൽ പോ​രാ​ട്ട ചൂ​ടി​ൽ മു​ന്ന​ണി സാ​ര​ഥി​ക​ൾ ശ​രി​ക്കും വി​യ​ർ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഏ​ത് നി​മി​ഷ​വും ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ മു​ന്ന​ണി​ക​ൾ ഒ​രു മാ​സം മു​ന്പേ ത​ന്നെ മു​ന്നൊ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. ബി​ജെ​പി​യും സി​പി​എമ്മും നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​സും കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ മു​ന്ന​ണി​ക​ൾ മൂ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു​വെ​ങ്കി​ലും ഒൗ​ദ്യോ​ഗി​മാ​യി പ്ര​ഖാ​പി​ച്ചി​ട്ടി​ല്ല. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷ​മേ ഒ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ മു​ന്ന​ണി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം വൈ​കി വ​ന്ന അം​ഗീ​ക​ര​മാ​യി​ട്ടാ​ണ് എ​ല്ലാ​വ​രും കാ​ണു​ന്ന​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി എ​ക്സീ​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യം​ഗ​വു​മാ​യ വി​ജ​യ​കു​മാ​ർ അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ​സേ​വാ സം​ഘം ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ കാ​ർ​ഷി​ക​വി​ക​സ​ന ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ന്ന് കേ​ൾ​ക്കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്നാ​ണ് വി​ജ​യ​കു​മാ​റി​ന്േ‍​റ​ത്.

അ​ന്ത​രി​ച്ച ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ആ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം 1986 ൽ ​മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​വാ​ൻ ധാ​ര​ണ​യാ​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം എ​ൻ​ഡി​പി ക്ക് ​സീ​റ്റ് ന​ൽ​കി​യ​തി​നാ​ൽ ഒ​ഴി​വാ​കേ​ണ്ടി വ​ന്നു. പി​ന്നീ​ട് 1991-ൽ ​ചെ​ങ്ങ​ന്നൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​പ്ര​ചാ​ര​ണം ശ​ക്ത​മാ​യി നി​ൽ​ക്കേ അ​വ​സാ​ന നി​മി​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി ശോ​ഭ​നാ​ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ശോ​ഭ​നാ​ജോ​ർ​ജ് രാ​ജി വ​ച്ച് ഡി​ഐ​സി​യി​ൽ ചേ​ർ​ന്ന ശേ​ഷം വീ​ണ്ടും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വ​ന്ന​പ്പോ​ൾ അ​തി​ലും മു​ൻ പ​ന്തി​യി​ൽ ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​ത​വ​ണ​യും ഭാ​ഗ്യം തു​ണ​ച്ചി​ല്ല, പ​ക​രം പി.​സി.​വി​ഷ്ണു​നാ​ഥ് സ്ഥാ​നാ​ർ​ഥി​യാ​കു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ക​ട​ന്ന് കൂ​ടി​യ ശേ​ഷം ത​ഴ​യ​പ്പെ​ട്ട ഡി.​വി​ജ​യ​കു​മാ​റി​ന് വൈ​കി​വ​ന്ന അം​ഗി​കാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ത്ഥി​ത്വം. നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി അ​ങ്കം.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സ​ജി ചെ​റി​യാ​ൻ എ​സ്എ​ഫ്ഐ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി. എ​സ്എ​ഫ്ഐ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജി​ല്ല​യി​ലെ അ​മ​ര​ക്കാ​ര​നാ​യി. സി​പി​എം ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ഇ​പ്പോ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ന്പോ​ൾ ന​ട​ന്ന ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​പ്പാ​ട് ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് ഏ​റെ പ്ര​ശം​സ​ക്ക് കാ​ര​ണ​മാ​യി. ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ന​ട​ത്തി​യ മി​ക​വാ​ർ​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ജ​ന ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ അ​ങ്ക​ത്തി​ൽ പി.​സി.​വി​ഷ്ണു​നാ​ഥി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടാം അ​ങ്കം.

എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ത്ഥി പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള ക​ഴി​ഞ്ഞ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ലൂ​ടെ മ​റ്റ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ ഞെ​ട്ടി​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി​സ്വ​ദേ​ശി​യാ​യ ശ്രീ​ധ​ര​ൻ പി​ള്ള പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ളേ​ജി​ലെ പ​ഠ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് ലോ ​കോ​ളേ​ജി​ൽ നി​ന്നും അ​ഭി​ഭാ​ഷ​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​കൊ​ണ്ട് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്നു. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​സ​മ​തി​യം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​രൂ​പ​ക​ൻ, ഗ്ര​ന്ഥ​ര​ച​യി​താ​വ്, സാ​ഹി​ത്യ​ക​രാ​ൻ, പ​ത്ര പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​ടെ ഉ​ട​മ​യാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള.

നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ര​ണ്ടാം അ​ങ്ക​മാ​ണ്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടാ​തെ ലോ​ക്ദ​ൾ,എ​സ് യു​സി​ഐ, ജ​ന​പ​ക്ഷം എ​ന്നി​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളും ചി​ല സ്വ​ത​ന്ത്ര​രും രം​ഗ​ത്തു​ണ്ടാ​കും. കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് (എം)​നി​ല​പാ​ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കും. എ​ന്താ​യാ​ലും ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ ചെ​ങ്ങ​ന്നൂ​രി​ൽ പോ​രാ​ട്ട​വീ​ര്യം ശ​ക്ത​മാ​കും. മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു.

Related posts