ചെങ്ങന്നൂർ: സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് വോട്ട് അഭ്യർഥിച്ചുകൊണ്ടു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോരയ്ക്കെതിരേയാണ് നടപടിയെടുത്തത്. കായംകുളത്തേക്കാണ് സ്ഥലം മാറ്റം. പകരം കായംകുളം ഡിവൈഎസ്പിയെ ചെങ്ങന്നൂരിലേക്ക് നിയമിച്ചു.
ഡിവൈഎസ്പിക്കെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു തെരഞ്ഞെടുപ്പ് കമ്മീഷണർ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർ നവമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഡിജിപി നൽകിയിട്ടുള്ള സർക്കുലറിന്റെ കനത്ത ലംഘനമാണിതെന്നു ലിജു ആരോപിച്ചു.