ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെതിരേ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന അഖിൽ (20) നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി അഖിലും പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.
ഇതിനിടയിൽ ഗർഭിണിയായ പെൺകുട്ടിയെ അഖിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി പാർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതും യുവാവിനൊപ്പം താമസിക്കുന്നതുമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഖിൽ ചങ്ങനാശേരിയിലെ ഒരു ജൂസ് കടയിലെ ജീവനക്കാരനാണ്. കടയിൽ ജ്യൂസ് കുടിക്കാൻ എത്തിയതാണ് പ്രണയത്തിലാകാൻ കാരണമെന്ന് പോലീസ് പറഞ്ഞു.