ഫ്ലോറിഡ: ഫ്ലോറിഡ അപ്പലാച്ചികോള നദിയിൽ നിന്നും ആയിരത്തിലധികം പൗണ്ട് തൂക്കവും പതിമൂന്ന് അടി നീളവുമുള്ള ചീങ്കണ്ണിയെ പിടിയിലായി.
മീൻപിടത്തക്കാരായ കോറി കാപ്പസും ഭാര്യയും കൂടി നദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ, നദിയുടെ കരയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. ഉടൻ സുഹൃത്തായ റോഡ്നി സ്മിത്തിനെ വിവരം അറിയിച്ചു.
തുടർന്നു ഇരുവരും ചേർന്നു ചീങ്കണ്ണിയെ പിടികൂടുകയായിരുന്നു. ഇവർ വർഷങ്ങളായി ഈ ചീങ്കണ്ണിയെ പിന്തുടരുകയായിരുന്നു.
ചീങ്കണ്ണിയെ കരയിൽ നിന്നും നൂറു മീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മാറ്റുന്നതിന് മൂന്നര മണിക്കൂർ എടുത്തുവെന്ന് കോറി അറിയിച്ചു. ഇത്തരം ചീങ്കണ്ണിയെ പിടികൂടാൻ സംസ്ഥാന ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേർഷൻ കമ്മീഷന്റെ അംഗീകാരമുണ്ട്.
ഫ്ലോറിഡായിൽ നിന്നും പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ചീങ്കണ്ണിയാണ് ഇത്.
ചീങ്കണ്ണിയുടെ തലയും, കാലുകളും സൂക്ഷിച്ചുവയ്ക്കുന്നതിനും ബാക്കി ഭാഗങ്ങൾ തലഹാസിലുള്ള പ്രോസസിംഗ് യൂണിറ്റിനും നൽകുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോറി കാപ്സ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ