ചേർപ്പ്: ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിൽ തിരുവാതിര വിളക്ക് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആനയ്ക്കു നേരേ പാപ്പാന്റെ ക്രൂരപീഡനം.
ആനയെ ക്രൂരമായി പീഡിപ്പിക്കുന്നത് മൊബൈലിൽ പകർത്തിയ കരുവന്നൂർ സ്വദേശി ജയസാഗറിനുനേരെ ആനപ്പാപ്പാൻ ഓടിയെത്തി മൊബൈൽ പിടിച്ചെടുത്ത് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ലോറിയിൽ കയറാൻ കഴിയാതെ വിഷമിച്ചു നിന്നിരുന്ന ആനയെ തോട്ടി കൊണ്ട് ദേഹോപദ്രവം ചെയ്യുന്ന ദൃശ്യങ്ങളാണ് മൊബൈലിൽ പകർത്തിയത്.
ഡിലീറ്റ് ചെയ്ത ഈ ദൃശ്യങ്ങൾ മെമ്മറി കാർഡിൽനിന്ന് വീണ്ടും വീണ്ടെടുത്താണ് ജയസാഗർ വീഡിയോ പുറത്തു കൊണ്ടുവന്നത്.
രോഗബാധിതരായ ആനകളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ഈ ക്രൂരത.