ന്യൂഡൽഹി: ഡൽഹിയിൽ കർഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ ഭീകരവാദികൾ പതാക സ്ഥാപിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. ബിജെപി, സംഘപരിവാർ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണം അഴിച്ചു വിട്ടിരിക്കുന്നത്.
എന്നാൽ ഇതിലെ യാഥാർഥ്യം എന്താണെന്ന് നോക്കാം. കാവി നിറത്തിലുള്ള നിഷാൻ സാഹിബാണ് ചെങ്കോട്ടയ്ക്കു മുകളിൽ കെട്ടിയത്. സിഖ് മതവിശ്വാസികളുടെ പതാകയാണിത്. നിഷാൻ എന്നാൽ ചിഹ്നം എന്നാണ് അർഥം.
മിക്ക ഗുരുദ്വാരകളിലും തുണിയിൽ പൊതിഞ്ഞ കൊടിമരത്തിൽ ഈ പതാക കാണാം. ഇതിന് ഖാലിസ്ഥാനുമായി ബന്ധമില്ല.