ചെന്നൈ: എഫ്സി ഗോവയെ 3-0ന് കീഴടക്കിയ ചെന്നൈയിൻ എഫ്സി ടീം അംഗങ്ങളെ പ്രശംസകൾ കൊണ്ട് മൂടി മുഖ്യപരിശീലകൻ ജോൺ ഗ്രിഗറി. കളിജയിച്ചതിന്‍റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്ക് അവകാശപ്പെട്ടതാണെന്ന് ഗ്രിഗറി പറഞ്ഞു.
ഹെൻട്രിക് സെർനോ, മെയിൽസൺ അൽവെസ്, ജെറി ലാൽറിൻസ്വാല എന്നിവർ നേതൃത്വം നൽകിയ പ്രതിരോധനിരയാണ് ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും ഗ്രിഗറി വ്യക്തമാക്കി.’തുടക്കം മുതൽ ഗോവ നിരന്തരം ആക്രമിച്ചാണ് കളിച്ചത്.
അത് തങ്ങളുടെ കളിക്കാർക്ക് ഉണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. എന്നിട്ടും പ്രതിരോധനില കുലുക്കമില്ലാതെ നിലയുറപ്പിച്ചു. ഗോളി കരണ്‍ജിത് സിംഗും മികച്ച പ്രകടനമാണ് പുറത്തെടുത്തത്”- ഗ്രിഗറി പറഞ്ഞു. കളിയുടെ ആദ്യ 20 മിനിറ്റ് ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്.
20 മിനിറ്റിനുള്ളിൽ ഗോവ നേടിയെടുത്തത് ഏഴ് കോർണർ കിക്കുകളാണ്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാൻസറോട്ടെയുമാണ് ചെന്നൈ പ്രതിരോധത്തെ തുടർച്ചയായി സമ്മർദത്തിലാക്കിയത്. ശനിയാഴ്ച ബംഗളൂരുവിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് ചെന്നൈയിന്‍റെ എതിരാളി.