പൂന: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു രാജസ്ഥാൻ റോയ ൽസിനെതിരേ 64 റൺസ് വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന് ഷെയ്ന് വാട്സണ് രാജസ്ഥാന് റോയല്‍സിനെതിരേ സെഞ്ചുറി കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ രാജസ്ഥാന് റോയല്‍സിനെതിരേ 205 റണ്‍സ് ലക്ഷ്യം നല്കി. വാട്സന്റെ സെഞ്ചുറി മികവില്‍ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. 51 പന്തുകളിലാണ് സീസണിലെ രണ്ടാം സെഞ്ചുറി പിറന്നത്. 57 പന്തുകള്‍ നേരിട്ട വാട്സണ് 106 റണ്‍സ് നേടി പുറത്തായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ 18.3 ഓവറിൽ 140ന് എല്ലാവരും പുറത്തായി. വൻ സ്കോർ പിന്തുടർന്ന രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് ഒരിക്കൽപ്പോലും വിജയിക്കാനാവശ്യമായ പ്രകടനം നടത്താനായില്ല. ബെൻ സ്റ്റോക്സും (45), ജോസ് ബട്ലറും (22) മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.
അമ്പാട്ടി റായുഡു ( എട്ടു പന്തില്‍ 12), സുരേഷ് റെയ്ന (29 പന്തില്‍ 46), എം.എസ്. ധോണി (മൂന്നു പന്തില്‍ അഞ്ച്), സാം ബില്ലിംഗ്സ് (ഏഴു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്തായി.തുടര്‍ച്ചയായുള്ള വിക്കറ്റ് വീഴ്ച ചെന്നൈയെ വന്‍ സ്കോറിലെത്തുന്നതില്നിന്നു തടഞ്ഞു.
ഡ്വെയ്ന്‍ ബ്രാവോ (16 പന്തില്‍ 24), രവീന്ദ്ര ജഡേജ (രണ്ട്) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്നു വിക്കറ്റും ബെന്‍ ലോഗ്ലിന് രണ്ടു വിക്കറ്റും വീഴ്ത്തി.ചെന്നൈയിക്കുവേണ്ടി ദീപക് ചഹാർ, ബ്രാവോ, ശാർദുൽ ഠാക്കൂർ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.