കൊല്ലം: ചെന്നൈ- കൊല്ലം റൂട്ടിൽ റെയിൽവേ ഗരീബ് രഥ് സൂപ്പർ ഫാസ്റ്റ് പ്രതിവാര സ്പഷൽ ട്രെയിൻ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് നവംബർ 20 മുതൽ ( ബുധൻ ) ജനുവരി 15 വരെയും കൊല്ലത്ത് നിന്ന് 21 മുതൽ (വ്യാഴം) ജനുവരി 16 വരെയുമാണ് സർവീസ്.
06119 ചെന്നൈ- കൊല്ലം ട്രെയിൻ ചെന്നൈയിൽ നിന്ന് ബുധൻ ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെട്ട് വ്യാഴം വൈകുന്നേരം 6.20 ന് കൊല്ലത്ത് എത്തും. 06120 കൊല്ലം – ചെന്നൈ സർവീസ് വ്യാഴം രാത്രി 8.45 ന് കൊല്ലത്ത് നിന്ന് യാത്ര തിരിച്ച് വെള്ളി ഉച്ചകഴിഞ്ഞ് 3.30 ന് ചെന്നൈയിൽ എത്തും. 17 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പാലക്കാട്, ഷൊർണൂർ -ബി, തൃശൂർ, ആലുവ, എറണാകുളം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഇത് കൂടാതെ ചെന്നൈ – കൊല്ലം റൂട്ടിൽ മറ്റൊരു സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ കൂടി സർവീസ് നടത്തുന്നുണ്ട്.
ചെന്നൈയിൽ നിന്ന് കൊല്ലത്തേയ്ക്ക് നവംബർ 19 മുതൽ (ചൊവ്വ) ജനുവരി 14 വരെയും കൊല്ലത്ത് നിന്ന് നവംബർ 20 മുതൽ (ബുധൻ) ജനുവരി 15 വരെയുമാണ് ഈ ട്രെയിൻ ഓടിക്കുക. 06111 ചെന്നൈ- കൊല്ലം വണ്ടി ചൊവ്വ രാത്രി 11.20 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ബുധൻ ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലത്ത് എത്തും. 06112 കൊല്ലം – ചെന്നൈ സ്പെഷൽ ട്രെയിൻ കൊല്ലത്ത് നിന്ന് ബുധൻ വൈകുന്നേരം 4.30 ന് യാത്ര തിരിച്ച് വ്യാഴം രാവിലെ 11.35 ന് ചെന്നൈയിൽ എത്തും.
പാലക്കാട്, ഷൊർണൂർ -ബി, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഈ ട്രെയിനിൽ 23 എൽഎച്ച്ബി കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ട് വണ്ടികൾക്കും മുൻകൂർ റിസർവേഷൻ ആരംഭിച്ചു.