കൊല്ലം: കൊല്ലം- ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പെഷൽ ട്രെയിനായി സർവീസ് നടത്തിയ താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിൻ സ്ഥിരം ട്രെയിനായി ചെന്നൈ താംബരത്ത് നിന്നും കൊല്ലത്തേക്ക് ഓടിക്കാൻ തീരുമാനിച്ചതായി ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അനന്ത നാരായണൻ കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു.
മീറ്റർ ഗേജ് ലൈനിൽ ഓടിക്കൊണ്ടിരുന്ന മദ്രാസ്-എഗ്മൂർ- കൊല്ലം ട്രെയിന്‍ പകരമാണ് താംബരം -കൊല്ലം എക്സ്പ്രസ് ട്രെയിൻ പരിഗണിക്കുന്നത്. ഒരേ സമയം രണ്ട ് റേക്കുകളാണ് ഈ സർവീസിന് വേണ്ടി വരുന്നത്.
ചെങ്കോട്ട- പുനലൂർ ലൈൻ 10 ന് പുനലൂരിൽ കേന്ദ്ര റെയിൽവേ മന്ത്രി രാജൻ ഗോഗയ്, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോണ്‍സ് കണ്ണന്താനം എന്നിവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും ഈ ട്രെയിൻ സർവീസ് ഒൗദ്യോഗികമായി ആരംഭിക്കുന്നത്.
10 നുള്ള ഉദ്ഘാടനത്തിന് മുന്‍പ് തന്നെ താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിൻ സ്പെഷൽ ട്രെയിനായി ഓടിക്കാൻ ആലോചിക്കുന്നതായും ചീഫ് ഓപ്പറേറ്റിംഗ് മാനേജർ കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു. ചെന്നൈ താംബരത്ത് നിന്നും കൊല്ലത്തു നിന്നും വൈകുന്നേരം പുറപ്പെടാൻ ആവശ്യമായ രണ് റേക്കുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
അടുത്ത റേക്കു കൂടി ഉടൻ ലഭ്യമായാൽ സ്പെഷൽ ട്രെയിനായി പുനലൂർ ചെങ്കോട്ട പാതയുടെ ഉദ്ഘാടനം നടക്കുന്നതുവരെ ഓടിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും എംപി പറഞ്ഞു.ഉദ്ഘാടനത്തിന് ശേഷം ഈ പാതയിൽ ഓടിക്കേണ്ട ട്രെയിനുകളെ സംബന്ധിച്ച് എംപിമാർ നൽകിയ നിർദേശങ്ങൾ പരിഗണനയിലാണെന്നും കൊല്ലത്ത് നിന്നും പുനലൂർ വരെ ഓടുന്ന ഷട്ടിൽ ട്രെയിനുകൾ ചെങ്കോട്ട വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ ട്രെയിനുകളുടെ സമയത്തിൽ പുനർക്രമീകരണം നടത്തിക്കൊണ്ടായിരിക്കും ട്രെയിൻ സർവീസുകൾ ചെങ്കോട്ട വരെ നീട്ടുന്നത്. പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള സമയം പുനർക്രമീകരിച്ച് തുത്തൂകുടി- പാലക്കാട് ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിനായി ഓടിക്കാനും നിർദേശമുണ്ട്.
കൊല്ലം- നാഗൂർ – വേളാങ്കണ്ണി ട്രെയിൻ സർവീസ് തുടങ്ങുന്നതും ദക്ഷിണ റെയിൽവേയുടെ സജീവ പരിഗണനയിലാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് മാനേജർ എംപിയെ അറിയിച്ചു.
തെങ്ങ് കൃഷിയ്ക്ക് സമാനമായ ജോലികളാണ് എണ്ണപ്പനയ്ക്കും ഉള്ളത്. എന്നാല്‍ ഇതിനാവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇതോടെ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്മാറുകയാണ്.