റോൾസ് റോയ്‌സ് ഇവി സ്വന്തമാക്കാൻ സിംപിളായി എത്തി ഉ​ട​മ; ചിത്രങ്ങൾ വൈറൽ

ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ബി​ൽ​ഡ​ർ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റോ​ൾ​സ് റോ​യ്‌​സ് സ്‌​പെ​ക്ട​ർ ഇ​വി വാ​ങ്ങാനെത്തിയത് കാ​ഷ്വ​ൽ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും ധ​രി​ച്ചാണ്. തുടർന്ന് കാറിന് മു​ന്നി​ൽ ഫോട്ടോയ്ക്ക് പോ​സ് ചെ​യ്തും ത​ന്‍റെ ലാ​ളി​ത്യം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യെ അ​മ്പ​ര​പ്പി​ച്ചിരിക്കുകയാണ്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വാ​ഹ​നം ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ലോ​ഞ്ചി​ന് മു​മ്പ് ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ ആ​ദ്യ ഉ​ട​മ​യാ​യി ഭാ​ഷ്യം യു​വ​രാ​ജ് മാ​റി.​റോ​ൾ​സ് റോ​യ്‌​സ് നി​ർ​മ്മി​ച്ച ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ അ​ദ്ദേ​ഹം ഒ​രു ഡൗ​ൺ ടു ​എ​ർ​ത്ത് ആം​ഗ്യ​ത്തി​ൽ പോ​സ് ചെ​യ്തു. 

റോ​ൾ​സ് റോ​യ്‌​സ് സ്‌​പെ​ക്ട​ർ ഇ​വി പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ഏ​ക​ദേ​ശം 10.5 കോ​ടി രൂ​പ​യാ​ണ് ഓ​ൺ​റോ​ഡ് വി​ല. 2024 ആ​ദ്യ​ത്തോ​ടെ വാ​ഹ​നം ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ര​ണ്ട് ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ക​ളു​മാ​യി ജോ​ടി​യാ​ക്കി​യ ബാ​റ്റ​റി പാ​യ്ക്ക്, ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക​ൺ​സോ​ൾ, ക​ണ​ക്റ്റ​ഡ് കാ​ർ സാ​ങ്കേ​തി​ക​വി​ദ്യ, വി​വി​ധ ക​സ്റ്റ​മൈ​സേ​ഷ​ൻ ഓ​പ്ഷ​നു​ക​ൾ​ക്കൊ​പ്പം വ​ലി​യ ട​ച്ച്‌​സ്‌​ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് യൂ​ണി​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത​ക​ൾ ല​ക്ഷ്വ​റി കൂ​പ്പെ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വൈ​റ​ലാ​യ ചി​ത്ര​ത്തോ​ട് പ്ര​തി​ക​രി​ച്ചു, വാ​ഹ​ന​ത്തി​ന്‍റെ അ​സൂ​യാ​വ​ഹ​മാ​യ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചും ചെ​ന്നൈ റോ​ഡു​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​മ്പോ​ൾ യു​വ​രാ​ജി​ന്‍റെ പെ​രു​മാ​റ്റ​ത്തെ പ്ര​ശം​സി​ച്ചു.

 

Related posts

Leave a Comment