ചെന്നൈ: പൊള്ളാച്ചിക്കു സമീപം അനധികൃത റിസോർട്ടിൽ നടന്ന ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്ത 159 വിദ്യാർഥികൾ അറസ്റ്റിൽ. മലയാളി വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കോളജുകളിൽനിന്നുള്ള വിദ്യാർഥികളാണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പൊളളാച്ചിയിലെ അണ്ണാനഗർ സേത്തുമടയിലാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്നും മദ്യവും മയക്കുമരുന്നും പിടികൂടി. വിദ്യാർഥികൾ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് പോലീസ് പറഞ്ഞു. വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രം കൂട്ടായ്മകളുടെ അഡ്മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.