ചെന്നൈ: അഞ്ചു വയസുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.
തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന് സായ് ശരണാണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റ് ചെയ്തു.
മകന് കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നാണ് ഇയാള്‍ സ്വന്തം മകനെ തീ കൊളുത്തി കൊലപ്പെടുത്തിയത്.
ആറു വര്‍ഷം മുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്മക്കളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു.
മൂത്ത മകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് ഒരു ജോത്സ്യന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു.