കൂട്ടുകാരോടൊപ്പം കൂടി മദ്യപിക്കുന്നതു ചിലർക്കെങ്കിലും ഹരമാണ്. പലപ്പോഴും ഇത്തരം ലഹരിക്കൂട്ടങ്ങൾ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങളിലായിരിക്കും ചെന്നു ചാടുക.
അബദ്ധങ്ങൾ തൊട്ട് അടിപിടി വരെ പ്രതീക്ഷിക്കാം. എന്തൊക്കെ സംഭവച്ചു എന്നറിയണമെങ്കില്‍ പലർക്കും പിറ്റേന്നു നേരം വെളുക്കണം.
വെയില്‍സിലെ റൈലില്നിന്നുള്ള മിയ ഫ്ലിന്‍ എന്ന യുവതിയും തന്റെ സുഹൃത്തിന്റെ വീട്ടില്‍ ചില അലങ്കാര പണികളും പെയിന്റിംഗുമൊക്കെ ചെയ്യാന്‍ പോയതായിരുന്നു കഴിഞ്ഞ ദിവസം.
സുഹൃത്തിനോടൊപ്പം കൂടി അല്പം ലഹരി അകത്താക്കി. ഫിറ്റായപ്പോള്‍ വീട്ടിലേക്കു പോന്നു. പുലർച്ചെ രണ്ടിനാണ് അവള് വീട്ടിലെത്തുന്നത്.
പിറ്റേന്നു രാവിലെ
പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന മിയ ഒന്നു ഞെട്ടി. തന്റെ കിടക്കയില്‍ ഒരു ചെന്നായ. കിടപ്പറയിൽ ചെന്നായ കയറിയോ? തലേദിവസത്തെ ലഹരിയുടെ കെട്ടു ശരിക്കു വിടാത്തതിനാൽ ഒന്നുകൂടി കണ്ണു തിരുമ്മിനോക്കി.
ഭാഗ്യം ചെന്നായ അല്ല. കൂറ്റനൊരു നായയാണ്. ഇതെങ്ങനെ കിടക്കയിൽ കടന്നുകൂടി… തലേദിവസം നടന്ന സംഭവങ്ങൾ ഒാർമിച്ചെടുക്കാൻ അവൾ ശ്രമിച്ചു.
കുടിച്ചു ലക്കു കെട്ടു വരുന്ന വഴിക്ക് താൻ ആരുടെയോ നായയെ കൂടെകൂട്ടുകയായിരുന്നുവെന്നു അവൾക്കു തോന്നി.
എന്തായാലും ആദ്യത്തെ ഞെട്ടലിനു ശേഷം മിയ നായക്കൊപ്പം ചേര്‍ന്നു വീഡിയോ എടുത്തു അതു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. നായ എന്നെ തുറിച്ചു നോക്കുകയായിരുന്നു.
അതെന്നെ ആക്രമിക്കുമെന്നു ഞാന്‍ ഭയന്നു- മിയ വീഡിയോയില്‍ പറഞ്ഞു. മിയയുടെ ഫോണില്‍ ഈ വീഡിയോ കണ്ട അവളുടെ സുഹൃത്ത് കഴിഞ്ഞ വൈകുന്നേരം മുതലുള്ള കാര്യങ്ങളെ ഒരുമിച്ചു ചേര്‍ത്തു.
അതില്‍ ഒരു ക്ലിപ്പ് മിയയുടെ അടുക്കളയില്‍ അലഞ്ഞുതിരിയുന്ന നായയെ കാണിക്കുന്നുണ്ട്.
പേരിടലും നടത്തി
എനിക്ക് നായ്ക്കളെ ഇഷ്ടമാണ് പക്ഷേ, ഇത് എന്നെ ആദ്യം ഭയപ്പെടുത്തി. മദ്യപിച്ചു ബോധമില്ലായിരുന്നുവെങ്കിലും മിയ നായയെ കൂടെക്കൂട്ടുന്നതും ടോബിയെന്നു പേരിടുന്നതുമെല്ലാം കൃത്യമായി വീഡോയായി രേഖപ്പെടുത്തിയിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടരയ്ക്കു നായയുമായി വീട്ടിലെത്തിയ മിയ മമ്മിയോടു തനിക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയെന്നു പറഞ്ഞത് ഓര്‍ക്കുന്നില്ല.
”ഞാന്‍ എന്റെ സ്നാപ്ചാറ്റില്‍ മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്, പിറ്റേന്ന് രാവിലെ അതെല്ലാം ചേര്‍ത്ത് ഒരു കഥ ഞാന്‍ തയാറാക്കിയെന്നു മിയ പറഞ്ഞു.
ഉടമയെ കിട്ടി
മിയയുടെ സ്നാപ്ചാറ്റിലുള്ള ഒരു പെണ്‍കുട്ടി നായയെ തിരിച്ചറിഞ്ഞു. അവര്‍ ഉടമയുമായി ബന്ധപ്പെട്ടു. ഉടമ സ്നാപ്ചാറ്റിലൂടെ നായയെ ് വീട്ടില്‍ കൊണ്ടുവന്ന കഥ അറിഞ്ഞപ്പോള്‍ അവനെ നഷ്ടപ്പെട്ടതിന്റെ സങ്കടം മിയയോടു പറഞ്ഞു.
എന്റെ വീട്ടില്‍ അവന് ഒരു രാത്രി ഉറങ്ങാന്‍ കഴിഞ്ഞതില്‍ അവര്‍ നന്ദി അറിയിച്ചു- അവൾ പറയുന്നു.