“പ്ലാ​സ്റ്റി​ക് ഫ്രീ ​ചെ​ന്നീ​ർ​ക്ക​ര’ ; തു​ണി സ​ഞ്ചി നി​ർ​മി​ച്ച് മാ​തൃ​ക​യാ​യി ചെ​ന്നീ​ർ​ക്ക​ര​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

പ​ത്ത​നം​തി​ട്ട: പ്ലാ​സ്‌​റ്റി​ക്കി​നോ​ടു വി​ട പ​റ​ഞ്ഞ് പി​ണ​ങ്ങി തു​ണി​സ​ഞ്ചി​യു​മാ​യി ച​ങ്ങാ​ത്തം കൂ​ടു​ക​യാ​ണ് ചെ​ന്നീ​ർ​ക്ക​ര എ​സ്‌​എ​ൻ​ഡി​പി എ​ച്ച്‌​എ​സ്‌​എ​സ്‌ വി​ദ്യാ​ർ​ഥി​ക​ൾ. ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ണി​സ​ഞ്ചി​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യാ​ണ്‌ പ്ര​വ​ർ​ത്ത​നം. സ്‌​കൂ​ളി​നു​ള്ളി​ൽ ഒ​തു​ങ്ങി കൂ​ടാ​തെ “പ്ലാ​സ്റ്റി​ക് ഫ്രീ ​ചെ​ന്നീ​ർ​ക്ക​ര’ എ​ന്ന കാ​ന്പെ​യ്നു​മാ​യി കു​ട്ടി​ക​ൾ മു​ന്നേ​റു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ൾ വി​വ​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ്‌ തു​ണി​സ​ഞ്ചി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക്രി​സ്‌​മ​സ് അ​വ​ധി​ക്കാ​ല​ത്ത് നി​ർ​മി​ച്ച തു​ണി​സ​ഞ്ചി​ക​ൾ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ സ്കൂ​ൾ ഹെ​ഡ്‌​മി​സ്‌​ട്ര​സ്‌ എ​സ്. ഷീ​ബ​യ്ക്ക് ലി​റ്റി​ൽ കൈ​റ്റ്സ് പ്ര​തി​നി​ധി​ക​ൾ ന​ൽ​കി.

പ​രി​സ​ര​ത്തു​ള്ള ക​ട​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളു​ക​ളി​ലും നാ​ട്ടു​കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി തു​ണി​സ​ഞ്ചി​ക​ൾ എ​ത്തി​ക്കു​ന്നു. “പ്ലാ​സ്റ്റി​ക്കി​നോ​ട് പി​ണ​ങ്ങാം’ എ​ന്ന പ​ര​സ്യ​ചി​ത്ര​വും യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​റ്റ് മി​സ്‌​ട്ര​സ്‌ അ​ഞ്‌​ജു പ്ര​സാ​ദ് നേ​തൃ​ത്വം ന​ൽ​കി.

Related posts