തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ആൾക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
അതേ സമയം ഇക്കാര്യത്തിൽ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവർത്തകർ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാൻ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല.
എന്നാൽ ഇത്തരത്തിൽ ആളുകൾ കൂടുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാർശത്തെപ്പറ്റിയും വി.ഡി.സതീശൻ പ്രതികരിച്ചു. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.