തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അന്തസുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് ജനങ്ങളോട് തുറന്നു പറഞ്ഞ് മാപ്പുപറയാൻ പിണറായി തയാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വിശ്വാസികളോട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. പിന്നീട് സീതാറാം യെച്ചൂരി നിലപാടിൽ ഉറച്ചുനിൽക്കുന്നു.
വിശ്വാസ സമൂഹത്തെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി. നവോത്ഥാന നായകന്റെ കപട വേഷം അദ്ദേഹം അഴിച്ചുവയ്ക്കുകയാണ് ആദ്യം വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.