ചിറ്റാര്‍: വിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ശബരിമല കലാപഭൂമിയാക്കുകയും അഴിമതി അവകാശമാക്കുകയും ദുര്‍ഭരണം അഭിമാനമാക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ മാറ്റം അനിവാര്യമായി കരുതുന്നവരാണ് ഓരോ മലയാളിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോന്നി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററിന്റെചിറ്റാര് പഞ്ചായത്തിലെ പര്യടന സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്തിന് മുന്‍വാതില്‍ തുറന്നിട്ട പിണറായി വിജയന് നിയമനത്തിന് പിന്‍വാതില്‍ തുറന്നിടുകയും പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനോട് ഇരു വാതിലും കൊട്ടിയടയ്ക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളാത്തറ അധ്യക്ഷത വഹിച്ചു.മാത്യു കുളത്തുങ്കല്‍, എസ്.സന്തോഷ് കുമാര്‍, എ.ഷംസുദീന്‍, ബാബുജി ഈശോ, വെട്ടൂര്‍ ജ്യോതി പ്രസാദ്, ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്ട്, എം.വി.അമ്പിളി, പ്രവീണ്‍ പ്ലാവിളയില്‍, ജോയല്‍ മുക്കരണത്ത്, റോയിച്ചന് എഴിക്കകത്ത്, ഐവാന്‍ വകയാര്‍, അജയന് പിള്ള ആനിക്കനാട്ട്, മോനിഷ് മുട്ടുമണ്ണില്‍, ഷിബു ടി.പി., ഷിനു മാത്യു, വിനോദ് , സുഭാഷ് പുറമണ്‍, രവി കണ്ടത്തില്‍, അന്നമ്മ ജോര്‍ജ്, എലിസബത്ത് ജോസഫ്, റീന ബിനു, ജോര്‍ജുകുട്ടി, എ.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.