തിരുവനന്തപുരം: കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരള സർക്കാരിന്റേതെന്നും ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇന്ധന വില വർധനവിനെതിരേ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ നയങ്ങൾക്ക് കേരളത്തിലെ ഇടതു സർക്കാർ ഒത്താശ ചെയ്യുകയാണെന്നും സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഇതുമായി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കുമുള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.