തിരുവനന്തപുരം: എഐസിസിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ഇത്തരം വാർത്തകൾ നൽകി തന്നെ അപമാനിക്കരുതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസിയിൽ സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനത്തിന്റെ ആവശ്യമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
നിയമസഭാ കൈയാങ്കളി കേസില്‍ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.