തിരുവനന്തപുരം: മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് തോന്ന്യവാസവും ചെയ്യാം ആരും ചോദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ പിണറായി ഒന്നാം പ്രതിയാണ്. പാർട്ടി സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തപ്പോൾ രോഷം ഉണ്ടാവുക സ്വാഭാവികം.
എന്തു തോന്നിവാസവും ചെയ്യാം ആരും ചോദിക്കരുതെന്നാണ് നിലപാട്. ആരോപണം വന്നപ്പോൾ ഉമ്മൻചാണ്ടി ഒഴിഞ്ഞിരുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.