തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബിജു രമേശ് വെളിപ്പെടുത്തിയ ആരോപണങ്ങളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ താനോ ഭാര്യയയോ ആരുമായും സംസാരിച്ചിട്ടില്ല.
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. തന്റെ ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളല്ലെന്നും ചെന്നിത്തല വിശദമാക്കി.
രഹസ്യമൊഴി നല്കാതിരിക്കാന് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് ബിജു രമേശ് നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു വ്യക്തമാക്കി.