തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഏത് പദവിയിൽ വരുന്നതിനെയും താൻ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പാർട്ടി എന്ത് തീരുമാനിച്ചാലും താനത് അനുസരിക്കും. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട് മണ്ഡലം വിട്ട് മറ്റൊരിടത്തും താൻ മത്സരിക്കില്ല. ഇത്തരം പ്രചരണം ബോധപൂർവമാണെന്നും ഹരിപ്പാട്ടെ ജനങ്ങൾക്ക് തന്നെ ഇഷ്ടമാണെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.