തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും ബാർ ഉടമ ബിജു രമേശ് രംഗത്ത്.
രഹസ്യമൊഴി നല്കാതിരിക്കാന് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നുവെന്ന് ബിജു രമേശ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.
അതേസമയം, ബാർ കോഴക്കേസിലെ വിജലൻസ് അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു