തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് ആളെ കൂട്ടുന്ന പരിപാടി സിപിഎം ഏറ്റെടുക്കേണ്ട. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നേരത്തെ, സുധാകരൻ ബിജെപിയിലേക്കു ചേക്കേറുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ആരോപിച്ചിരുന്നു.