തൃശൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എം യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എം.മാണിയും കേരള കോണ്ഗ്രസ്-എം പ്രവർത്തകരും യുഡിഎഫിന്റെ ഭാഗമായി നിൽക്കുമെന്നാണ് കരുതുന്നത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ വിജയം ഉറപ്പാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ചെങ്ങന്നൂരിൽ മാണി യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു; യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ വിജയം ഉറപ്പെന്ന് ചെന്നിത്തല
