മാന്നാർ:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചാത്തിൽ യുഡിഎഫ് പിന്തുണയോടെ ലഭഇച്ച പ്രഡൻന്റ് സ്ഥാനം എൽഡിഎഫഅ ഉപേക്ഷിക്കുന്നു.
യുഡിഎഫ് പിന്തുണയിൽ എൽഡിഎഫ് പ്രതിപക്ഷ നേതാവിൻഫെ പഞ്ചായത്തിൽ ഭരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരുന്നു.
തൊട്ടടുത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ ലഭിച്ച പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫ് അന്ന് തന്നെ രാജി വയ്ക്കുകയും ചെയ്തിരുന്നു.
കോണ്ഗ്രസ്-സിപിഎം കൂട്ട് കെട്ടിനെതിരെ രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയിലെ വസതിക്ക് മുന്പിൽ ബിജെപി ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു.
ഇവിടുത്തെ കൂട്ട് കെട്ട് മൂന്ന് പാർട്ടികളിലെയും സംസ്ഥാന കമ്മറ്റികൾ ഏറ്റെടുത്തതോടെ വൻ വിവാദങ്ങൾക്ക് തന്നെ വഴിതെളിഞ്ഞു.ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മറ്റിയിൽ ചെന്നിത്തലയിലെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുവാൻ തീരുമാനിച്ചത്.
ജില്ലാ കമ്മറ്റിയുടെ നിർദേശം ഇന്ന് കൂടുന്ന സിപിഎം മാന്നാർ ഏരിയാ കമ്മറ്റയിൽ അവതരിപ്പിച്ച ശേഷം പ്രസിഡന്റ് ഇന്ന് തന്നെ രാജി സമർപ്പിക്കും.
ചെന്നിത്തല ഗ്രാമപഞ്ചായത്തടക്കം ചെങ്ങന്നൂർ മണ്ഡലത്തിൽ ബിജെപി ഭരണത്തിൽ വരാതിിക്കുവാൻ വേണ്ടി എൽഡിഎഫിന് യുഡിഎഎഫ് പിന്തുണ നൽകിയെന്ന് ആരോപിക്കുന്ന ബിജെപിയുടെ വായ് അടപ്പിക്കുവാനും രാജിയിലൂടെ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ.്..
എൽഡിഎഫ് പിന്തുണയോടെ യുഡിഎഫഅ നേടിയ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ കോണ്ഗ്രസ് നേതൃത്വവും തയ്യറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇവിടെ എൽഡിഎഫ്-അഞ്ച്,യുഡിഎഫ്-ആറ്,ബിജെപി ആറ്,സ്വതന്ത്രൻ-ഒന്ന് എന്ന രീതിയിലാണ് കക്ഷിനിലഇവിടെ എൽഡിഎഫ്-അഞ്ച്,യുഡിഎഫ്-ആറ്,ബിജെപി ആറ്,സ്വതന്ത്രൻ-ഒന്ന് എന്ന രീതിയിലാണ് കക്ഷിനില