തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നിർത്തിയതിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഡിറ്റിംഗ് നിർത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ലൈഫ്മിഷൻ ക്രമക്കേട് പുറത്ത് വരുന്നത് തടയാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്ര മാർഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സർക്കാർ പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് ഉണ്ട്. ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്ക് അഴിമതിയിൽ പങ്കാളികളാണ്.
ഓഡിറ്റിംഗ് നിർത്താനുള്ള ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതി നിർദേശം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.