കായംകുളം: പാർലമെന്റു മുതൽ പഞ്ചായത്ത് വരെയുള്ള സ്ഥാനാർഥി നിർണയത്തിലടക്കം തനിക്കുൾപ്പടെ നീതി പുലർത്താനായില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കായംകുളത്ത് ഐഎൻടിയുസി ആലപ്പുഴ ജില്ലാ ജനറൽബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ മത്സരിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. കയർ, കശുവണ്ടി, കാർഷിക മേഖലകൾ ശ്മശാന തുല്യമായി.
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന തൊഴിലാളിൾക്കു തുണയാകാൻ ഇടതുസർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസിയെ നിർണായക ഘട്ടത്തിൽ അവഗണിക്കുന്ന പ്രവണത കോൺഗ്രസ് പാർട്ടിക്ക് ഗുണകരമാകില്ലന്നും കോൺഗ്രസ് നിലനിൽക്കണ്ടതു തൊഴിലാളി വർഗത്തിനു അനിവര്യമാണന്നും അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി. ബൈജു അധ്യക്ഷത വഹിച്ചു.എ.എ. ഷുക്കൂർ, അഡ്വ. എം. ലിജു, സി.കെ. ഷാജിമോഹൻ, എ.കെ. രാജൻ, ബാബു ജോർജ്, എ. ത്രിവിക്രമൻ തമ്പി, എ.ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ, കെ. പുഷ്പദാസ്, അസീസ് പായിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.