തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാമുകൾ തുറന്നത് അശാസ്ത്രീയമായാണെന്നും ആവർത്തിച്ച് വ്യക്തമാക്കി പ്രതിപക്ഷം. ഡാമുകൾ അശാസ്ത്രീയമായി തുറന്ന വിഷയത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി.
രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഇക്കാര്യത്തിലെ പ്രതിപക്ഷ നിലപാട് ഗവർണറെ ധരിപ്പിച്ച ശേഷമാണ് ചെന്നിത്തല നിവേദനം നൽകിയത്. പ്രളയക്കെടുതി രൂക്ഷമായതിനു ശേഷം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനു മുന്നേ തന്നെ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു.
വ്യാഴാഴ്ച ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവർത്തിച്ച് ആുവശ്യപ്പെട്ടിരുന്നു.