പഴയങ്ങാടി: കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മാടായിൽ സർവീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ടി.വി. രാജേഷ് എംഎൽഎയെ അധ്യക്ഷനാക്കിയ സംഭവം വിവാദത്തിലേക്ക്. ഈ മാസം 14 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇത് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിൽ മാടായിയുടെ വിവിധ ഭാഗങ്ങളിൽ വച്ച ഫ്ലക്സ് ബോർഡുകളിൽ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രത്തിന്റെ തല വെട്ടിമാറ്റുകയും ചെയ്തു.