തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി കല്ലിട്ടാൽ ഇനിയും പിഴുതെറിയുമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി പ്രതിഷേധങ്ങൾക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ നിലപാടിൽ വ്യക്തതയില്ല. സർവെ നടത്തുന്നതിന് യുഡിഎഫ് എതിരല്ല. സർവെയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിർക്കുന്നത്. ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.