തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ നിലവിലെ വിഷയത്തിൽ ഉടൻ ഇടപെടില്ല, ആവശ്യമെങ്കിൽ മാത്രം ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവരുടെ പാർട്ടിയിലെ ആഭ്യന്തര കാര്യമാണ്. അത് അവർ തന്നെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ഒരുമിച്ച് മുന്നോട്ട് പോകും. കക്ഷികളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ബന്ധപ്പെട്ട കക്ഷികൾ തന്നെ പരിഹരിക്കും. പതിനഞ്ചാം തീയതിയോടെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. കോണ്‍ഗ്രസിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല. എല്ലാവരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. എൽഡിഎഫിന്റെ സ്ഥാനാർഥികൾ തങ്ങൾക്ക് പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.