പിണറായി സർക്കാർ നേരിടുന്ന ആരോപണം; സി ​പി എം ​അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കത്തെഴുതി രമേശ് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രും കേ​ര​ള​ത്തി​ലെ സി ​പി​എ​മ്മും നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സി ​പി എം ​അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ക​ത്ത​യ​ച്ചു.

സ​ര്‍​ക്കാ​രി​ലെ​ അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ പാ​തം, ക്രി​മ​ന​ല്‍​വ​ല്‍​ക്ക​ര​ണം എ​ന്നി​ങ്ങ​നെ അ​തീ​വ ഗു​രു​ത​ര​വും ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ക​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍​പ്പെ​ട്ടു​ഴ​ലു​ക​യാ​ണ് സിപിഎം ​പൊ​ളി​റ്റ് ബ്യു​റോ അം​ഗം കൂ​ടി​യാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ർ.

കേ​ര​ള​ത്തി​ലെ സിപിഎ​മ്മി​ന് സം​സ്ഥാ​ന ഭ​ര​ണ​ത്തി​ല്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല​ന്ന് ഈ ​സം​ഭ​വ വി​കാ​സ​ങ്ങ​ളോ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. എ​ന്‍ ഐഎയു​ടെ അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് നീ​ളു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെന്നും കത്തിൽ പറയുന്നു.

Related posts

Leave a Comment