കോഴിക്കോട്: മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം “കോന്തന് കൊല്ലത്തുപോയതുപോലെ’യെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പ്രളയബാധിതരോടുള്ള സര്‍ക്കാര്‍ വിവേചനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
അങ്കണവാടികുട്ടികളോടുപോലും ദുരിതാശ്വാസഫണ്ടിലേക്ക് പണം പിരിച്ച സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവർക്ക് നല്‍കിയില്ല. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമലയില്‍ ആര്‍ക്കും ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി.ശങ്കരന് അധ്യക്ഷതവഹിച്ചു.