മൂന്നാർ: സിപിഎം കൈയേറ്റം നടത്തിയെന്നു ആരോപിക്കപ്പെടുന്ന മൂന്നാറിലെ സ്ഥലങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ജൈവ വൈവിധ്യങ്ങളെ നശിപ്പിക്കുകയാണ്. ലാൻഡ് റവന്യൂ കമ്മറ്റിയുടെയും നിയമസഭ പരിസ്ഥിതി കമ്മറ്റിയുടെയും റിപ്പോർട്ടുകളിൽ വ്യാപക കൈയേങ്ങൾ കണ്ടെത്തിയിരുന്നു. വി.എസ് അച്യുതനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
ചിന്നക്കനാൽ, മറയൂർ, പള്ളിവാസൽ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കൈയേറ്റ പ്രദേശങ്ങൾ സന്ദർശിച്ചത്. യുഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.