ഒല്ലൂർ: മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള അവസരം സംസ്ഥാന സർക്കാർ ഇല്ലാതാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ “അമ്മയ്ക്കൊരു പുടവ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം ഇല്ല, പെൻഷൻ പദ്ധതികൾ വിതരണം ചെയ്യാനും സർക്കാരിനു കഴിയുന്നില്ല, സമസ്ത മേഖലകളിലും സാന്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കുന്ന സഹചര്യത്തിൽ മലയാളിക്ക് ഓണം ഇല്ലാതാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ടി.എൻ. പ്രതാപൻ എംപി അധ്യക്ഷനായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ മുഖ്യതിഥിയായിരുന്നു. സംഘം പ്രസിഡന്റ് അനിൽ പൊറ്റേക്കാട് കാരുണ്യനിധി വിതരണം ചെയ്തു. മുൻ എംഎൽഎ എം.പി. വിൻസന്റ് ഓണക്കിറ്റ് വിതരണം ചെയ്തു. യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശേരി മെഡിക്കൽ ക്യന്പ് ഉദ്ഘാടനം ചെയ്തു. പെൻഷൻവിതരണം ഒ. അബ്ദുൾ റഹ്മാൻകുട്ടിയും നിർവഹിച്ചു.
നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, കോർപറേഷൻ മുൻ മേയർമാരായ ഐ.പി. പോൾ, രാജൻ പല്ലൻ, കൗണ്‍സിലർ ഷീബ ബാബു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽവച്ച് 500 അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു. കുടാതെ സൗജന്യമെഡിക്കൽ ക്യന്പും നടന്നു.