കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള യാത്രയാണ് പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ രോക്ഷം ശക്തമായ കാലമാണ്. ഇത് ഉയർത്തിപ്പിടിച്ചായിരിക്കും പടയൊരുക്കമെന്നും ചെന്നിത്തല പറഞ്ഞു.
“പടയൊരുക്കം” സംസ്ഥാന ജാഥയ്ക്ക് ഇന്നു വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ പതാക കൈമാറി കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി യാത്ര ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, സി.പി.ജോൺ, ജി.ദേവരാജൻ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.