തിരുവനന്തപുരം: കേരളം പനിച്ചു വിറയ്ക്കുന്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പനിമരണങ്ങൾ ഉണ്ടാകുന്പോൾ വാർധക്യം മൂലം മരിക്കുന്നുവെന്നാണ് മന്ത്രി പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രിയും വകുപ്പും പൂർണമായും പരാജയപ്പെട്ടെന്ന് ഞായറാഴ്ച ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ ശ്രമമെന്നും കുറ്റപ്പെടുത്തലിനുപകരം ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം.