തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഘവനെതിരായ ആരോപണം സിപിഎം ഗൂഢാലോചനയാണെന്ന് ചെന്നിത്തല ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലെല്ലാം ഇത്തരം കെട്ടുകഥകൾ പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു.സിപിഎമ്മിന്റെ ഇത്തരം ഗൂഢാലോചനകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.