തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഓർഡിനൻസ് ഇറക്കാതെ നടത്തുന്ന ഈ കളി അംഗീകരിക്കില്ല. കേന്ദ്രത്തിന്റെ അജണ്ട കേരളത്തിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫ്. വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് ഏതറ്റം വരെയും പോകും. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് യോജിപ്പില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.