കോഴിക്കോട്: ബാര്‍ കോഴേക്കസില് കെ.എം.മാണി കുറ്റക്കാരനല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എത് ഏജന്‍സി അന്വേഷിച്ചാലും പുതിയ തെളിവൊന്നും കിട്ടാന്‍ പോകുന്നില്ല. അദ്ദേഹം തെറ്റുചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്.
നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ വര്‍ധിപ്പിച്ച കെഎസ്ആര്‍ടിസി ചാര്‍ജ് കുറയ്ക്കണമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യരുത്. ഇത് പൊതുതാല്പര്യത്തിന് എതിരാണ്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ജീവനക്കാരെ രണ്ട് തട്ടിലാക്കിയതായും ചെന്നിത്തല കുറ്റപ്പെടുത്തി.