തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി സർക്കാർ എൻഡോസൾഫാൻ ദുരിതബാധിതരായ മുഴുവൻ പേരുടെയും റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മാതൃക ഇടത് സർക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ഇവരിൽ പലരെയും ബിപിഎൽ പട്ടികയിൽനിന്നും നീക്കം ചെയ്തതായി ദുരിതബാധിതർ പറഞ്ഞതായും ചെന്നിത്തല കൂട്ടിച്ചേർത്തു.