രാ​ഷ്‌ട്രപ​തി​ക്കു ഡി ​ലി​റ്റ് ന​ൽ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടോ? രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ വി​ഷ​യ​മേ​താ​ണെന്ന് രമേശ് ചെന്നിത്തല


ജിജി ലൂക്കോസ്
തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ന്ന​യി​ച്ച പു​തി​യ വി​വാ​ദ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ്ര​തി​പ​ക്ഷം.

രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള എ​ന്താ​ണ് ന​ട​ന്ന​തെ​ന്നു ചോ​ദ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, രാ​ഷ്ട്ര​പ​തി​ക്ക് ഡി ​ലി​റ്റ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണോ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട​തെ​ന്നു ഗ​വ​ർ​ണ​ർ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ർ​ണ​ർ വെ​ളി​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ രാ​ഷ്ട്ര​പ​തി​ക്കു ഡി ​ലി​റ്റ് ന​ൽ​കാ​നു​ള്ള ശി​പാ​ർ​ശ വി​ഷ​യം ത​ന്നെ​യാ​ണെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു കൂ​ടാ​തെ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​മാ​യ ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ൽ നാ​ല് ചോ​ദ്യ​ങ്ങ​ൾ കൂ​ടി ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ചു.രാ​ഷ്ട്ര​പ​തി​ക്കു ഡി ​ലി​റ്റ് ന​ൽ​കു​ന്ന​തി​നാ​യി ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ കേ​ര​ള വി​സി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നോ? സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​ത് മ​ര​വി​പ്പി​ച്ചോ?

വി​സി എ​ന്തി​നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യ​ത്? അ​നു​മ​തി ന​ൽ​കാ​ത്ത​തി​ന്‍റെ കാ​ര്യം സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ബോ​ധ്യ​പ്പെ​ട്ടോ? കാ​ല​ടി വൈ​സ് ചാ​ൻ​സ​ല​ർ ഡി ​ലി​റ്റ് ന​ൽ​കു​ന്ന​തി​നാ​യി ശി​പാ​ർ​ശ ചെ​യ്ത മൂ​ന്ന് പേ​രു​ക​ൾ ആ​രു​ടേ​തൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ച​ത്.

താ​ൻ ചാ​ൻ​സ​ല​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​നു ക്ഷ​ത​മു​ണ്ടാ​ക്കു​ന്ന ചി​ല തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യെ​ന്നും അ​തൊ​ന്നും പു​റ​ത്തു പ​റ​യാ​നാ​വി​ല്ലെ​ന്നു​മാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഗൗ​ര​വ​മേ​റി​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും അ​തെ​ന്താ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​നി​യും തെ​റ്റു​ക​ളു​ടെ ഭാ​ഗ​മാ​കാ​നി​ല്ല. ചാ​ൻ​സ​ല​ർ പ​ദ​വി വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല. സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്നാ​ൽ അ​ധി​കാ​രം പ്രോ​ചാ​ൻ​സ​ല​ർ​ക്കു കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ പു​റ​ത്തു​വി​ട്ട വി​വാ​ദം ആ​റി ത​ണു​ക്കു​ന്ന​തി​നു മു​ന്പേ​യാ​ണ് പു​തി​യ വി​വാ​ദ​ത്തി​നു തീ ​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ദം ത​ണു​പ്പി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​റു​മാ​യി സ​മ​വാ​യ​മു​ണ്ടാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ട​തു മു​ന്ന​ണി നി​ല​പാ​ടെ​ടു​ത്ത​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു ഗ​വ​ർ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​താ​ണ് കൂ​ടു​ത​ൽ‌ പ്ര​ശ്ന​ങ്ങ​ളി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​തെ​ന്നു ഗ​വ​ർ​ണ​ർ ത​ന്നെ പ​റ​ഞ്ഞ വി​ഷ​യം രാ​ഷ്ട്ര​പ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കു​രു​ക്കി​ലാ​കും.

Related posts

Leave a Comment