രക്ഷാപ്രവർത്തനം സംസ്ഥാനത്തിന്‍റെ കൈയിൽ നിൽക്കില്ല; രക്ഷാപ്രവർത്തനം സൈന്യത്തിന് കൈമാറണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാൻ രക്ഷാപ്രവർത്തനം അടിയന്തരമായി സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ അവസ്ഥയിൽ രക്ഷാപ്രവർത്തനം സംസ്ഥാനത്തിന്‍റെ കൈയിൽ നിൽക്കുന്നതല്ല. പലയിടങ്ങളിലും ആയിരക്കണക്കിന് ആളുകൾ ബുദ്ധിമുട്ട് നേരിടുകയാണ്. പത്തനംതിട്ട ജില്ലയും ആലുവയുമാണ് ഏറ്റവും വലിയ ദുരിതം നേരിടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലും സഹായത്തിന് കൺട്രോൾ റൂം തുറന്നു.

Related posts