തിരുവനന്തപുരം: സാംസ്കാരിക നായകർക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ സാംസ്കാരിക പ്രവർത്തകർ അപലപിച്ചില്ലെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം.
കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവർ രാഷ്ട്രീയ കൊലപാതകത്തിൽ നാവ് ചലിപ്പിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.