ആലപ്പുഴ: കേരള ബാങ്കിലെ 1850 താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ അനധികൃത നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടേണ്ടതാണ്. സംവരണ തത്വങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കേരള ബാങ്ക് വഴിവയ്ക്കും. അതിനാല്‍ യുഡിഎഫ് വന്നാല്‍ ഇത് പിരിച്ചുവിടും.പിഎസ്്സി റാങ്ക്ലിസ്റ്റ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ക്രൂരമാണിത്. മുട്ടുകാലില്‍ നിന്നു യാചിച്ചിട്ടു പോലും മുഖ്യന്റെ മനസലിയുന്നില്ലെങ്കില് അതു വലിയ ധാര്‍ഷ്ട്യം തന്നെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് മുഴുവന്‍ ജോലി കൊടുക്കാനാകില്ല. പക്ഷേ, കൊടുക്കാന്‍ കഴിയുന്നവര്‍ക്കു പോലും കൊടുക്കുന്നില്ലെന്നതാണ് അവസ്ഥ. സമരക്കാരുമായി ചര്‍ച്ച ചെയ്യില്ലെന്ന നിഷേധാത്മക സമീപനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ ബന്ത് അടക്കം സമരം ചെയ്യുന്ന സിപിഎം ഇവിടെ അത് നടപ്പിലാക്കുകയാണെന്നും ചെന്നിത്തല കളിയാക്കി.
ഡിവൈഎഫ്ഐ ആകട്ടെ സര്‍ക്കാര്‍ വിലാസം സംഘടനയായും അധഃപതിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമാണ്. പാക്കേജുകളില്‍ പോലും പ്രഖ്യാപനമല്ലാതെ ഒരുപൈസയും ചെലവഴിച്ചിട്ടില്ല. കയര്‍വ്യവസായത്തെ കയര്‍മന്ത്രി ഡോ. തോമസ് ഐസക്ക് മ്യൂസിയത്തിലേക്കാക്കി.
ഘടകകക്ഷികളുമായുള്ള സീറ്റുചര്‍ച്ച 75 ശതമാനം പൂര്‍ത്തിയാക്കിയതായും ഐശ്വര്യ കേരള യാത്ര കഴിഞ്ഞാലുടന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും ചോദ്യത്തിനു മറുപടിയായി ചെന്നിത്തല വ്യക്തമാക്കി. അതുകഴിഞ്ഞ് കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കും. മാണി സി. കാപ്പന്റെ വരവുമായി ബന്ധപ്പെട്ട അടുത്ത നടപടികള്‍ യുഡിഎഫ് ചേര്‍ന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു.