കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പരസ്പരം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുവരേയും മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളി പറയുന്നില്ല.
മൊഴിയില്‍ ശിവശങ്കര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
ശിവശങ്കര്‍ പ്രതികളെ സഹായിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ശിവശങ്കറിനെതിരേ പറയുന്നില്ല ? ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യവും മുഖ്യമന്ത്രിക്ക് അറിയാം.
അന്വേഷണത്തെ അട്ടിമറിക്കാനാണിപ്പോള് ശ്രമം നടക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് ശിവശങ്കര്‍ ശ്രമിക്കുന്നത്. ആശുപത്രിവാസം പോലും അതിനാണ്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കെല്ലാം ഉത്തരവാദി ശിവശങ്കറാണ്. സിബിഐ അന്വേഷണം സര്‍ക്കാറിലേക്ക് നീങ്ങുമെന്നതിനാലാണ് കോടതിയെ സമീപിച്ചത്.
കേസില്‍ കേന്ദ്ര ഏജന്‍സിയെ ക്ഷണിച്ചവര്‍ തന്നെ സിബിഐയെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ്. എത്ര തടസപ്പെടുത്താന്‍ ശ്രമിച്ചാലും വസ്തുതകള്‍ പുറത്തുവരും.
സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകും. നവംബര്‍ ഒന്നിന് വഞ്ചനാദിനമായി ആചരിക്കും.
20,000 വാര്‍ഡുകളില്‍ സത്യാഗ്രഹ പരിപാടികള്‍ നടത്തും. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം നേരത്തെ പറഞ്ഞ വിമര്‍ശനമാണ്.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരും പങ്കെടുത്തു.