കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇന്ധനവില വര്‍ധനവില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വില വര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി തുടരുകയാണെന്നും അദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നു രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കും.
കേരള ബാങ്ക് പിരിച്ചുവിടുമെന്നും അംഗീകാരമില്ലാതെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. വിഎസിന്റെ കാലത്ത് നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.